ട്രംപ് അധികാരമേറ്റു.

Jan 20, 2025 - 23:11
Jan 20, 2025 - 23:12
 0
ട്രംപ് അധികാരമേറ്റു.

അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് കാപ്പിറ്റോൾ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യൻ സമയം രാത്രി 10.30 ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് പുറമേ വൈസ് പ്രസിഡൻ്റായി ജെഡി വാൻസും സത്യപ്രതിജ്ഞ ചെയ്തു.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, മുൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്, ഒബാമയും ബുഷും ഉൾപ്പെടെയുള്ള മുൻ അധ്യക്ഷൻമാർ, ലോക നേതാക്കൾ ഉൾപ്പെടെയുള്ളവർ ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷിയാകാൻ എത്തിയിരുന്നു.

 എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ കൈയ്യിലാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സ്ഥാനാരോഹണ ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളതെന്നും 2025 ജനുവരി ഒന്ന് ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow