തോക്കുചൂണ്ടി ക്രഷർ മാനേജറുടെ 10.30 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ മംഗ്ളൂരുവിൽ പിടിയിലായി.

Mar 6, 2025 - 05:39
Mar 6, 2025 - 06:15
 0
തോക്കുചൂണ്ടി ക്രഷർ മാനേജറുടെ 10.30 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ മംഗ്ളൂരുവിൽ പിടിയിലായി.

കാഞ്ഞങ്ങാട്: തോക്ക് ചൂണ്ടി ക്രഷർ മാനേജറുടെ കയ്യിൽ ഉണ്ടായിരുന്ന 10.30 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ മംഗളുരുവിൽ നിന്ന് പിടികൂടി. കർണാടക പോലീസിൻ്റെ പിടിയിലായ പ്രതികളെ ഹോസ്ദുർഗ്ഗ് പോലീസ് എത്തി അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ ഇബ്രാൻ (38) മാലിക്ക് (25) ഫാറൂഖ് (30) എന്നിവരാണ് അസ്റ്റിലായത്. ബുധനാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട് ഏച്ചിക്കാനം റോഡിലാണ് തോക്ക് ചൂണ്ടി പണം കവർന്നത്. ജാസ് ഗ്രാനൈറ്റ്‌സ് എന്ന ക്രഷറിൻ്റെ മാനേജർ കോഴിക്കോട് സ്വദേശി രവീന്ദ്രനിൽ നിന്നാണ് പണം തട്ടിയെടുത്തത്. ക്രഷറിൽ നിന്ന് കാഞ്ഞങ്ങാട്ട് താമസസ്ഥലത്തേക്ക് പോകുമ്പോൾ തൊട്ടടുത്ത റോഡിലെത്തി ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്നു രവീന്ദ്രൻ. മൂന്നുഘസംഘമെത്തി പെട്ടെന്ന് തോക്ക് ചൂണ്ടുകയായിരുന്നു. അതിനിടെ ഒരാൾ ചവിട്ടിനിലത്തിട്ടു. തുടർന്ന് പണമണങ്ങിയ ബാഗ് തട്ടിപ്പറിച്ച് വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് ഹോസ്ദുർഗ്ഗ് പോലീസ് വിവരം മറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഇൻസ്പെക്ടർ പി അജിത്ത് കുമാർ, എസ്ഐ മാരായ അഖിൽ, ശാർങ്ഗാധരൻ, ജോജോ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി നോക്കി അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് സ്റ്റേഷനിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ രക്ഷപ്പെട്ടതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായി. ജില്ലാ പോലീസ് മേധാവി ഉടൻ കർണാടക പോലീസിൽ വിവരമറിയിച്ചു. അടുത്ത പോലീസും ജാഗരൂകരായി. ഒടുവിൽ മംഗളത്തിൽ മൂന്നുപേരും കർണാടക പോലീസിൻ്റെ പിടിയിലാവുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow