എസ്.ഡി.പി.ഐ.യുമായി ബന്ധപ്പെട്ട് ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്.

Mar 6, 2025 - 11:05
 0
എസ്.ഡി.പി.ഐ.യുമായി ബന്ധപ്പെട്ട് ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്.

തിരുവനന്തപുരം: എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 12 ഇടങ്ങളിലാണ് ഇഡി പരിശോധന. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടക്കുകയാണ്. തിരുവനന്തപുരത്ത് എസ്ഡിപിഐ സ്റ്റേ കമ്മിറ്റി ഓഫീസില്‍ ആറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് എസ്ഡിപിഐയ്ക്ക് ലഭിച്ചതായി ഇഡി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നത് പിഎഫ്‌ഐ ആണെന്നും രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമാണെന്നുമാണ് ഇഡി പറയുന്നത്.

നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും തെളിവുകള്‍ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow