കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ജീവചരിത്രം വ്യാഴാഴ്ച പുറത്തിറക്കും
ബംഗളൂരു: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ജീവചരിത്രം "വൺ ടൈം വൺ ലൈഫ്: ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് ഷെയ്ക്ക് അബൂബക്കർ അഹമ്മദ് ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ" വ്യാഴാഴ്ച പുറത്തിറക്കും. വൈകിട്ട് ആറിന് പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകാശനം ചെയ്യും. ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, സ്പീക്കർ യു ടി കാദർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പ്രസിഡൻസി യൂണിവേഴ്സിറ്റി ചെയർമാൻ ഡോക്ടർ നിസാർ അഹമ്മദ്, ഡോക്ടർ അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ പങ്കെടുക്കും. സംരംഭകനും, സാമൂഹ്യപ്രവർത്തകനുമായ സലാം കോളിക്കൽ ആണ് ഗ്രന്ഥത്തിന്റെ രചയിതാവ്. പ്രമുഖ ചരിത്രകാരൻ ഡോക്ടർ അനിൽ സേഥിയാണ് ആമുഖം എഴുതിയത്.യാസർ അറഫാത്ത്, എം കെ ഷബീർ, ഡോക്ടർ അഹ്മദ് ജുനൈദ്, ആതില ഹുസൈൻ എന്നിവർ പുസ്തകത്തിന്റെ സഹ രചയിതാ ക്കളാണ്.
What's Your Reaction?