സ്വപ്നങ്ങൾക്ക് ചിറക് വെച്ച് റംസാന.

ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിലും പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് റംസാന.

Feb 9, 2025 - 09:30
 0
സ്വപ്നങ്ങൾക്ക് ചിറക് വെച്ച് റംസാന.

ആഗ്രഹങ്ങളുടെ ആകാശക്കോട്ടയിൽ, സ്വപ്നങ്ങൾക്ക് ചിറകു വെച്ച് ആലുവ സ്വദേശി റംസാനയ്ക്ക് ഇനി ഒറ്റയ്ക്ക് വിമാനം പറത്താം. കുട്ടിക്കാലത്തെയുള്ള പൈലറ്റാവുകയെന്ന സ്വപ്നത്തിന് കുടുംബം കൂട്ടായപ്പോൾ, ഡിഗ്രി പഠനം വേണ്ടെന്നു വെച്ച് സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിക്കുന്നിടത്തു നിന്നാണ് റംസാനയുടെ ജീവിതത്തിനു വഴിത്തിരിവുണ്ടാകുന്നത്.

പ്രതികൂല കാലാവസ്ഥയേയും, സാഹചര്യങ്ങളെയും അതിജീവിച്ച് പഠനം പൂർത്തിയാക്കി, മൾട്ടി എർജിൻ വിമാനം ഉൾപ്പെടെ 243 മണിക്കൂർ നേരം പറത്തിസൗത്ത് ആഫ്രിക്കൻ സിവിൽ ഏവിയേഷൻ സർട്ടിഫൈഡ് സിപിഎൽ സ്വന്തമാക്കിയതിനൊപ്പം, ഇന്ത്യൻ കൊമേഴ്സ് പൈലറ്റ് ലൈസൻസും ലഭിച്ചതോടെ ഇനി ഇന്ത്യയിലും റംസാനക്ക് വിമാനം പറത്താം. ഒപ്പം പാസഞ്ചർ വിമാനം കൂടി പറത്താനുള്ള തയ്യാറെടുപ്പിലാണ് റംസാന.

What's Your Reaction?

like

dislike

love

funny

angry

sad

wow