നൂറിന്റെ നിറവിൽ ചിരുതേയി അമ്മ; സ്നേഹാദരവുമായി മധുരമ്പാടി ഗ്രാമം

Jul 15, 2026 - 06:47
 0
നൂറിന്റെ നിറവിൽ ചിരുതേയി അമ്മ; സ്നേഹാദരവുമായി മധുരമ്പാടി ഗ്രാമം

പുല്ലൂർ: വർഷങ്ങൾക്ക് മുമ്പ് നെൽകൃഷിക്കും നാട്ടിപ്പാട്ടിനും നേതൃത്വം നൽകിയ പുല്ലൂർ–മധുരമ്പാടിയിലെ മൊട്ടക്കുന്ന് പി. ചിരുതേയി അമ്മയുടെ നൂറാം പിറന്നാൾ ഗ്രാമത്തിന്റെ സ്നേഹാദരവോടെ ആഘോഷിച്ചു.

മധുരമ്പാടി കുരുക്ഷേത്ര ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ലബ് ജോയിന്റ് സെക്രട്ടറി പി. വിവേക് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ. സന്തോഷ്‌കുമാർ ഉദ്ഘാടനം നിർവഹിക്കുകയും ചിരുതേയി അമ്മയെ ആദരിക്കുകയും ചെയ്തു.

മുൻ ഗ്രാമപഞ്ചായത്ത് അംഗം എ. ഷീബ, എ.എസ്.ഐ വി. സുധീർ ബാബു, മധുരമ്പാടി മുത്തപ്പൻ മടപ്പുര പ്രസിഡന്റ് എ. ദാമോധരൻ എന്നിവർ ആശംസകൾ നേർന്നു. ചിരുതേയി അമ്മയുടെ മകൻ ദാമോധരൻ അമ്മയുടെ ജീവിതാനുഭവങ്ങളും ലളിതമായ ജീവിതശൈലിയും പങ്കുവെച്ചു. കുരുക്ഷേത്ര ഗ്രാമസേവാ സമിതി ട്രഷറർ പി. വസന്തകുമാർ നന്ദി രേഖപ്പെടുത്തി.

നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മധുരമ്പാടി ഗ്രാമവാസികൾ ഒന്നടങ്കം ചിരുതേയി അമ്മയുടെ വീട്ടിലെത്തി ആശംസകൾ നേർന്നു. പൊന്നാട അണിയിക്കുകയും പുതുവസ്ത്രം സമ്മാനിക്കുകയും ചെയ്തു. ചടങ്ങിനെത്തിയ എല്ലാവർക്കും ചിരുതേയി അമ്മയുടെ വകയായി മധുരപലഹാരവും പായസവും വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow