പരാതികൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് പ്രഖ്യാപിച്ചു.

Apr 30, 2025 - 14:29
 0
പരാതികൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് പ്രഖ്യാപിച്ചു.

അബുദാബി: അബുദാബിയിലെ ഇന്ത്യൻ എംബസി മെയ് 2 വെള്ളിയാഴ്ച ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

തൊഴിൽ, കോൺസുലാർ, വിദ്യാഭ്യാസ, ക്ഷേമ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എംബസി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാനുള്ള ഒരു അവസരമാണിതെന്ന് അധികൃതർ പറഞ്ഞു.

ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4 മണി വരെയാണ് എംബസിയിൽ സെഷൻ നടക്കുക.

ഓപ്പൺ ഹൗസ് സെഷനിൽ, തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ കാര്യങ്ങൾ, വിദ്യാഭ്യാസ കാര്യങ്ങൾ, ക്ഷേമ പ്രശ്നങ്ങൾ മുതലായവയെക്കുറിച്ചുള്ള ചോദ്യങ്ങളും, നിർദേശങ്ങളും സംബന്ധിച്ച് സമൂഹത്തിന് എംബസി ഉദ്യോഗസ്ഥരെ കാണാവുന്നതാണെന്ന് മിഷൻ പറഞ്ഞു.

എന്നാൽ, പാസ്‌പോർട്ട് പുതുക്കൽ, ഏതെങ്കിലും രേഖകൾ നൽകൽ, സാക്ഷ്യപ്പെടുത്തൽ മുതലായവയുമായി ബന്ധപ്പെട്ട ഒരു കോൺസുലാർ സേവനങ്ങളും ഓപ്പൺ ഹൗസിൽ നൽകില്ലെന്ന് എംമ്പസി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow