പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ.
ജമ്മു കാശ്മീർ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയില്‍ ഉണ്ടായിരുന്നില്ല. വിനോദസഞ്ചാരികളെ ഭീകരര്‍ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതൊരു സുരക്ഷാ വീഴ്ചയായിരുന്നു എന്ന് നിസംശയം പറയാം. ഭീകരവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതാണ് ഇവിടത്തെ പൊതു വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്. അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാനുള്ള സൗകര്യമോ സ്ഥലമോ ഇല്ല. പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. കേസിൽ എൻഐഎ നടത്തിയ അറസ്റ്റുകൾ പ്രാദേശിക പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്നു. പക്ഷേ ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയുന്നത് തെറ്റാണ്. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്താനായി മനഃപൂർവമുള്ള പ്രഹരമായിരുന്നു മനോജ് സിൻഹ പറഞ്ഞു. അതേസമയം മനോജ് സിൻഹ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ 82 ദിവസം വേണ്ടി വന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.
What's Your Reaction?