നിമിഷ പ്രിയയുടെ മോചനം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യമനിൽ ചർച്ചകൾ പുരോഗമിക്കുന്നു.

Jul 14, 2025 - 16:28
 0
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ യമനിൽ ചർച്ചകൾ പുരോഗമിക്കുന്നു.

നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ അടിയന്തര യോഗം യമനിൽ പുരോഗമിക്കുന്നു. കാന്തപുരത്തിന്‍റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ പ്രമുഖ മത പണ്ഡിതൻ ഹബീബ് ഉമറിന്റെ പ്രതിനിധിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നോർത്ത് യമനിൽ നടക്കുന്ന ചർച്ചയിൽ ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്. ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നൽകി വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മോചനം നൽകുകയും വേണമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ആവശ്യം കുടുംബം പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow