മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരതരമെന്ന് വത്തിക്കാൻ.
ശ്വാസകോശ അണുബാധെയെ തുടർന്ന് ഫെബ്രുവരി 14ന്നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ മാർപ്പാപ്പയ പ്രവേശിപ്പിച്ചത്.
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരതരമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്കാൻ നടത്തിയതിനെത്തുടർന്നാണ് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
പോളി മൈക്രോബയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
What's Your Reaction?