മടിക്കൈ സർവീസ് സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 - 18:02
 0
മടിക്കൈ സർവീസ് സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനം ആചരിച്ചു

മടിക്കൈ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മടിക്കൈ സർവീസ് സഹകരണ ബാങ്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലും എല്ലാ ശാഖകളിലും ഔഷധ ചെടികൾ നട്ടുപിടിപ്പിച്ചാണ് ദിനാചരണം നടത്തിയത്.

മെയിൻ ബ്രാഞ്ചിൽ ബാങ്ക് പ്രസിഡന്റ് കെ. നാരായണനും ഡയറക്ടർ ബോർഡ് അംഗം വി.കെ. ശശിധരനും ചേർന്ന് ആര്യവേപ്പ് തൈ നട്ടു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ കെ.വി. ബാലൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. രമേശൻ സ്വാഗതം ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow