രാത്രികാല സുരക്ഷ; നേട്ടങ്ങളുടെ പട്ടികയിൽ യുഎഇ യും.

Sep 19, 2025 - 11:59
 0
രാത്രികാല സുരക്ഷ; നേട്ടങ്ങളുടെ പട്ടികയിൽ യുഎഇ യും.

ദുബൈ: രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്ക് ഉയർന്ന റാങ്ക്. ആഗോള അനാലിറ്റിക്സ് ആൻഡ് അഡ്വൈസറി കമ്പനിയായ ഗാലപ്പ് പുറത്തിറക്കിയ ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് അനുസരിച്ചാണ് ഈ നേട്ടം. ലോകത്ത് സിംഗപ്പൂരാണ് രാത്രികാല സുരക്ഷയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. ചൈന, ഒമാൻ, സൗദി അറേബ്യ, ഹോങ്കോങ്, കുവൈത്ത്, നോർവേ, ബഹ്റൈൻ, യുഎഇ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഓസ്ട്രേലിയ, നെതർ ലാൻഡ്, ജർമ്മനി, യു കെ, യു എസ് എന്നിവയെക്കാൾ ഉയർന്ന റാങ്കാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നേടിയത്. 2024 ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് രാജ്യങ്ങളിൽ അഞ്ചും ഗൾഫ് രാജ്യങ്ങൾ ആയിരുന്നു. ഈ വർഷം ജൂലൈയിൽ നമ്പിയോയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു എ ഇയെ തിരഞ്ഞെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow