സ്കൂട്ടിയിൽ കാർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

Jun 10, 2026 - 07:42
 0
സ്കൂട്ടിയിൽ കാർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

നീലേശ്വരം: സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും കുഞ്ഞിനും കാർ ഇടിച്ച് പരിക്കേറ്റ സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു. കോട്ടപ്പുറം-മാട്ടുമ്മൽ പാലം റോഡിൽ ഉണ്ടായ അപകടത്തിലാണ് അച്ചാതുരുത്തി ആറിൽ ഹൗസിൽ നളിനാക്ഷന്റെ ഭാര്യ കെ.വി. ശ്യാമ (45), മൂന്ന് വയസ്സുള്ള മകൻ ഇവാൻ എന്നിവർക്ക് പരിക്കേറ്റത്.

കഴിഞ്ഞ 31-നായിരുന്നു അപകടം. കോട്ടപ്പുറത്ത് നിന്ന് കടിഞ്ഞിമൂലയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ ടെർമിനൽ റോഡിൽ നിന്ന് എത്തിയ കെ.എൽ 60 വൈ 3637 നമ്പർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും പരിക്കേൽക്കുകയായിരുന്നു.

സംഭവത്തിൽ കാർ ഓടിച്ച വ്യക്തിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow