അപകടത്തിൽ പരിക്കേറ്റ ബസ് കണ്ടക്ടർ രാജേഷിന്റെ ചികിത്സയ്ക്കായി കാരുണ്യ ഹസ്തം നീട്ടാം

Jul 22, 2026 - 16:48
 0
അപകടത്തിൽ പരിക്കേറ്റ ബസ് കണ്ടക്ടർ രാജേഷിന്റെ ചികിത്സയ്ക്കായി കാരുണ്യ ഹസ്തം നീട്ടാം

കാഞ്ഞങ്ങാട്: പാറപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് കണ്ടക്ടർ രാജേഷി (30)നെ സഹായിക്കാൻ മനസ്സുള്ളവരുടെ കനിവ് തേടുന്നു.

കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന 'സെന്റ് ജോസഫ്' ബസിലെ കണ്ടക്ടറും കാട്ടിപ്പൊയിൽ സ്വദേശിയുമായ രാജേഷിന്റെ തുടർ ചികിത്സയ്ക്കായി സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് നാടും, സഹപ്രവർത്തകരുംസഹായഹസ്തവുമായി മുന്നോട്ടുവന്നിട്ടുള്ളത്. ചികിത്സാ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 'തവക്കൽ' ബസ് പ്രത്യേക 'കാരുണ്യ യാത്ര' നടത്തുന്നുണ്ട്. 

ഈ സർവ്വീസിൽ നിന്നുള്ള വരുമാനം മുഴുവനായും രാജേഷിന്റെ ചികിത്സയ്ക്കായി നൽകും.

ധനസഹായം നേരിട്ട് അയക്കാൻ ആഗ്രഹിക്കുന്നവർക്കായി UPI/GPay സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്:

GPay No / Phone:* 8547482990

UPI ID: vipinthomas63@okicici

"നമ്മുടെ ഒരു ചെറിയ സഹായംഅദ്ദേഹത്തിന് വലിയആശ്വാസമാകും." ഈ നന്മയുള്ള സംരംഭത്തിൽ പങ്കാളികളായി രാജേഷിന്റെ തിരിച്ചുവരവിനായി എല്ലാവരുടെയും പ്രാർത്ഥനയും സാമ്പത്തിക സഹകരണവും ഉണ്ടാകണമെന്ന് സംഘാടകർ വിനീതമായി അഭ്യർത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow