അബ്ദുൽ റഹീമിന്റെ ജയിൽ മോചനം വൈകും

May 22, 2026 - 07:30
 0
അബ്ദുൽ റഹീമിന്റെ ജയിൽ മോചനം വൈകും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനം വൈകും. പെരുന്നാൾ അവധിയും കേസിന്റെ ദീർഘകാലത്തെ പഴക്കവുമാണ് മോചനം വൈകാൻ കാരണമാകുന്നതെന്നാണ് വിവരം. എന്നാൽ നടപടിയിൽ അസ്വാഭാവികത ഇല്ലെന്നാണ് നിയമ സഹായ സമിതി വ്യക്തമാക്കുന്നത്.

പെരുന്നാാൾ ഉൾപ്പെടെ വരുന്ന സാഹചര്യത്തിലെ സ്വാഭാവിക വൈകലുകളാണിതെന്നുമാണ് വിവരം. കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീം ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ഇരുപത് വർഷം പൂർത്തിയായിരിക്കുകയാണ്. വധ ശിക്ഷയായിരുന്നു ആദ്യം അബ്ദുൾ റഹീമിന് സൗദി കോടതി വിധിച്ചുണ്ടായിരുന്നത്. എന്നാൽ പിന്നീട് വധശിക്ഷ ഒഴിവാക്കുകയായിരുന്നു. സൗദി ബാലൻ അനസ്​ അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ റഹീം ജയിലിലാകുന്നത്.

2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​. എന്നാൽ ദിയാധനമായി 34 കോടിയിലേറെ കുടുംബം ആവശ്യപ്പെടുകയും ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആ തുക സമാ​ഹരിച്ച് നൽകുകയും വധ ശിക്ഷ ഒഴിവാക്കി ഉത്തരവിറങ്ങുകയുയമായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങൾ കൂടി നീങ്ങിയാൽ പെട്ടെന്ന് തന്നെ അബ്​ദുൽ റഹീമിന് നാട്ടിലെത്താൻ പറ്റുമെന്നാണ് പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow