ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

May 22, 2026 - 07:52
 0
ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

മടിക്കൈ: സിപിഐഎം തലക്കാനം ബ്രാഞ്ച് ഓഫീസിനും, സഖാവ് ഭാസ്കര കുമ്പള സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിനും വേണ്ടി നിർമ്മിച്ച സഖാവ് ഇ കെ നായനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റെ ലീഡറും സംസ്ഥാന അധ്യാപക ജേതാവുമായ തമ്പാൻ മാഷ് ക്വിസ് മത്സരം നിയന്ത്രിച്ചു. അകക്കണ്ണിന്റെ ഉൾ കാഴ്ചകൊണ്ട് മനസ്സിൽ നിന്ന് രൂപപ്പെടുത്തിയ ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിൽ ചോദിച്ചത്. ക്വിസ് മത്സരത്തിൽ രക്താകരൻ മാഷ് കമ്പല്ലൂർ ഒന്നാംസ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തായി ശിവദാ മോഹൻ, മൂന്നാം സ്ഥാനത്ത് ഷീബ ചെമ്പിലോട്ട് എന്നിവർ അർഹരായി.

 വിജയികൾക്ക് ക്യാഷ്പ്രൈസും മൊമെന്റോയും, സിപിഎം അമ്പലത്തുകര ലോക്കൽ സെക്രട്ടറി ഒ കുഞ്ഞികൃഷ്ണൻ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow