അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖില കേരള നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

Nov 28, 2025 - 11:22
 0
അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖില കേരള നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

അമ്പലത്തറ: ഫൈൻ ആർട്സ് സൊസൈറ്റി അമ്പലത്തറ സംഘടിപ്പിക്കുന്ന അഖില കേരള നാടകോത്സവത്തിന് അമ്പലത്തറ ജി വി എച്ച് എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം തിരശ്ശീലഉയരും. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവം ഇന്ന് വൈകുന്നേരം 6:30ന് കവയത്രിയും, അഭിനയേത്രിയുമായ സി പി ശുഭ ഉദ്ഘാടനം ചെയ്യും. വി എം മൃദുൽ സ്മരണിക പ്രകാശനം ചെയ്യും. തുടർന്ന് ഏഴുമണിക്ക് മണിക്ക് മടിക്കൈ നാദക്കോട്ട് അവതരിപ്പിക്കുന്ന വനിതകളുടെ പൂരക്കളി നടക്കും. എട്ടുമണിക്ക് നാടകോത്സവത്തിൻ്റെ ആദ്യ നാടകമായ ജനനി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ചൂട്ട് വേദിയിൽഅവതരിപ്പിക്കും. രണ്ടാം ദിവസമായ ശനിയാഴ്ച ഏഴു മണിക്ക് തായന്നൂർ ഗോത്ര ബന്ധു കലാസമിതി അവതരിപ്പിക്കുന്ന പണിയ നൃത്തം ഉണ്ടാകും. തുടർന്ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന പകലിൽ മറഞ്ഞിരുന്നൊരാൾ എന്ന നാടകം. മൂന്നാം ദിവസമായ ഞായറാഴ്ച വൈകുന്നേരം സ്ത്രീശക്തി അമ്പലത്തറ അവതരിപ്പിക്കുന്ന  കൈ കൊട്ടിക്കളി. തുടർന്ന് അമ്പലത്തറ ടീം സ്റ്റാർ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്. തുടർന്ന് 7:30ന് തിരുവനന്തപുരം അജന്ത അവതരിപ്പിക്കുന്ന വംശം എന്നനാടകം ഉണ്ടായിരിക്കും. ഡിസംബർ ഒന്നിന് തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് സുരേഷ് നാരായണൻ അവതരിപ്പിക്കുന്ന മനസ്സിൻ്റെകാണാപ്പുറങ്ങൾ. തുടർന്ന് നാടകം താഴ് വാരം. അവതരണം തിരുവനന്തപുരം സൗപർണിക .സമാപന ദിവസമായ ഡിസംബർ 2ന് ചൊവ്വാഴ്ച വൈകുന്നേരം 6:45 ന് നാടകഗാനങ്ങൾ. അവതരണം നാട്ടിലെ പാട്ടുകാർ. തുടർന്ന് നാടകം. മഞ്ഞുപെയ്യുന്ന മനസ്സ് ,അവതരണം ശ്രീ ശിവ ബേളൂർ. നാടകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും  6:30മുതൽ ഓപ്പൺ ഫോറം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow