അമ്പലത്തറ സ്നേഹവീട്ടിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

Aug 4, 2026 - 13:39
 0
അമ്പലത്തറ സ്നേഹവീട്ടിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

അമ്പലത്തറ: ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ അമ്പലത്തറ സ്നേഹവീട്ടിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഓപ്തമോളജിസ്റ്റ് ഡോക്ടർ അപർണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ അജിത, നഴ്സിംഗ് അസിസ്റ്റന്റ് നൂറുദ്ദീൻ, ജില്ലാ ആശുപത്രിയിലെ ഒപ്റ്റോമെട്രിസ്റ്റ് നമിത, സി.എച്ച്.എസ്.ഇ പെരിയയിലെ ഒപ്റ്റോമെട്രിസ്റ്റ് വർഷ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

അമ്പതോളം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. നിമിത, എം. മനീഷ, കെ. പ്രസീത, കെ. സുമതി, റോഷിത രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. രതീഷ് അമ്പലത്തറ സ്വാഗതവും എച്ച്. സജിന നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow