കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലതയ്ക്ക് സേവക് സമാജ് പുരസ്കാരം.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലതയ്ക്ക് സേവക് സമാജിന്റെ ദേശീയ പുരസ്കാരം. ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജമാണ് പുരസ്കാരം നൽകുന്നത്. മൺപാത്രനിർമ്മാണ മേഖലയിലെയും, സാമൂഹ്യമേഖലയിലെയും മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, മടിക്കൈ ലോക്കൽ സെക്രട്ടറി, കേരള മഹിളാസംഘം കാസർകോട് ജില്ലാ കമ്മിറ്റിയംഗം, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്, കേരള മൺപാത്ര നിർമ്മാണ തൊഴിലാളി സംഘടന വനിതാ വേദി ജില്ലാ പ്രസിഡണ്ട്, തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. മടിക്കൈ എരിക്കുളം സ്വദേശിനിയാണ്. സെക്യൂരിറ്റി ജീവനക്കാരനായ പി.പി.കുഞ്ഞിരാമനാണ് ഭർത്താവ്. മക്കൾ അഭിരാമി കെ വി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫിസിക്സ് പോസ്റ്റ് ഗ്രാജുവേഷൻ ഒന്നാംവർഷ വിദ്യാർഥിനി. മകൻ ഹരിനന്ദ് കെ ആർ കാസർകോട് കുണിയ കോളേജിൽ ഇന്റർ ഗ്രേഡ് എം സി എ ഒന്നാംവർഷ വിദ്യാർഥിയാണ്.
What's Your Reaction?