വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം.

Jul 29, 2025 - 20:02
 0
വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം.

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പനംകുറ്റി ജോമോന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിലാണ് കുട്ടി അകപ്പെട്ടത്. കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളക്കുഴിയിലേക്ക് വീണതെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ടാണ് നാട്ടുകാര്‍ ഓടികൂടിയത്. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടത്. ഉടനടി ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow