അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്ത്യക്കാരനായ പ്രവാസിക്ക് രണ്ട് വർഷം തടവും സ്ഥിരമായി നാടുകടത്തലും ശിക്ഷ.
മസ്‌കറ്റ്: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്ത്യക്കാരനായ പ്രവാസിക്ക് രണ്ട് വർഷം തടവും സ്ഥിരമായി നാടുകടത്തലും ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ലിവ ഹൈവേയിൽ അടുത്തിടെ നടന്ന അപകടത്തിൽ നാല് പേർ മരിക്കുകയും, 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തകേസിലാണ് വിധി.
വിഭജിക്കപ്പെട്ട റോഡിലൂടെ തെറ്റായ ദിശയിൽ അമിത വേഗതയിൽ വാഹനമോടിച്ച് ജീവനും, സ്വത്തിനും അപകടമുണ്ടാക്കിയതിന് പ്രതിയായ മുഹമ്മദ് ഫറാസിനെയാണ് ലിവ പ്രൈമറി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് ഫറാസിന് രണ്ട് വർഷത്തെ തടവും, ഗതാഗത തടസ്സം സൃഷ്ടിച്ചതിന് മൂന്ന് മാസത്തെ അധിക തടവും അനുഭവിക്കേണ്ടിവരും.
കോടതി പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും, ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ആജീവനാന്ത നാടുകടത്താനും ഉത്തരവിട്ടത് കൂടാതെ നിയമപരമായ എല്ലാ ചെലവുകളും പ്രതി സ്വയം വഹിക്കേണ്ടതായും വരും.
What's Your Reaction?