അൽ ഐൻ ക്ലോക്ക് ടവർ ഓർമ്മയായി.
പൊളിച്ചു മാറ്റിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചെരിഞ്ഞ ക്ലോക്ക്.
അവസാന നിമിഷം വരെ സമയ നിഷ്ഠ പുലർത്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ചെരിഞ്ഞ ക്ലോക്ക് ഇന്നു രാവിലെ പൊളിച്ചു മാറ്റി. അൽ ഐൻ നഗരത്തിന്റെ ലാന്റ് മാർക്കായി കരുതിയിരുന്ന ഇവിടെ സഞ്ചാരികൾ വന്ന് ഫോട്ടോയെടുക്കുന്നത് പതിവായിരുന്നു. അൽ ഐനിലെ വിവിധ ഭരണ വകുപ്പുകളുടെയും, യു.കെ.യിലെ സ്മിത്ത് ഓഫ് ഡെർബി തുടങ്ങി നിരവധി വകുപ്പുകളുടെ മേൽനോട്ടത്തിലാണ് ക്ലോക്ക് ആസൂത്രണം ചെയ്ത് നിർമ്മിച്ചത്.
മുമ്പ് ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് ടൈം സ്ക്വയർ എന്ന് പുനർനാമകരണം ചെയ്തിരുന്നു. 1970 കളിൽ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിർമ്മിച്ച സമാനമായ ലാന്റുമാർക്കുകളിൽ ഒന്നാണ് അൽ ഐനിലെ ഈ ക്ലോക്ക് ടവർ. അൽ ഐൻ രാജകൊട്ടാരത്തിന്ന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ടവറിന്റെ വ്യാസം 13 മീറ്ററാണ്. ഭൂമിയിൽ നിന്ന് 28 ഡിഗ്രി കോണിലാണ് സജ്ജീകരിച്ചിരുന്നത്.
What's Your Reaction?