അൽ ഐൻ മലയാളി സമാജം; സ്കോളാസ്റ്റിക് അവാർഡ് വിതരണം ചെയ്തു.

Jun 17, 2025 - 09:33
 0
അൽ ഐൻ മലയാളി സമാജം; സ്കോളാസ്റ്റിക് അവാർഡ് വിതരണം ചെയ്തു.

അൽ ഐൻ: അൽ ഐൻ മലയാളി സമാജത്തിൻ്റെ ഈ വർഷത്തെ സ്കോളാസ്റ്റിക് അവാർഡുകളുടെ വിതരണം ശിശുരോഗ വിദഗ്ധയും സാമൂഹ്യ പ്രവർത്തകയുമായ ഡോ: സൗമ്യ സരിൻ നിർവ്വഹിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ മലയാളി സമാജം അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുടേയും കുട്ടികൾ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ നടന്ന പ്രൗഢ ഗംഭീരമായ സദസ്സിൽ വെച്ച് പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ഹംദാൻ അവാർഡുകളുൾപ്പടെ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവു തെളിയിച്ച കുട്ടികളേയും സമ്മേളനം അനുമോദിച്ചു.ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ സമാജം പ്രസിഡൻ്റ് ഡോക്ടർ സുനീഷ് കൈമല അധ്യക്ഷത വഹിച്ചു. സമാജം ആക്ടിംഗ് ജനറൽ സെക്രട്ടറി ബിജിൻ ലാൽ സ്വാഗതവും ട്രഷറർ രമേശ് കുമാർ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ഐ എസ് സി പ്രസിഡൻ്റ് റസൽ മുഹമ്മദ് സാലി, ആക്ടിംഗ് ജനറൽ സെക്രട്ടറി അനിമോൻ രവീന്ദ്രൻ, സമാജം ഉപദേശക സമിതി കൺവീനർ ഇ കെ സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഷൗക്കത്തലി, അസിസ്റ്റൻ്റ് സെക്രട്ടറി സുജിത്ത്, ഐ എസ് സി ഭാരവാഹികൾ, സംഘടനാ ഭാരവാഹികൾ, അൽ ഐനിലെ പൗരപ്രമുഖർ തുടങ്ങി നിരവധി പേർ ആശംസയർപ്പിച്ചു. സമ്മേളനാനന്തരം അബുദാബി നാടക സമിതിയുടെ ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു പകർന്നു നൽകുന്ന വിമുക്തി എന്ന തെരുവുനാടകവും അവതരിപ്പിക്കപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow