കുവൈറ്റിൽ 69 ഇനം മരുന്നുകൾക്ക് വില കുറച്ചു.
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ ഫാർമസികളിൽ 69 മരുന്നുകൾക്ക് വില കുറച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് എൽ-അവാദിയാണ് ഇതിനുള്ള അംഗീകാരം നൽകിയത്. രക്താർബുദം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ആസ്ത്മ, തൈറോയിഡ്, മൈഗ്രെയ്ൻ മുതലായ 69 ൽ പരം മരുന്നുകൾക്കാണ് സ്വകാര്യ ഫാർമസികളിൽ വില കുറച്ചത്.നേരത്തെ സർക്കാർ ആശുപത്രികളിൽ വിവിധ മരുന്നുകൾക്ക് വില കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ ഫാർമസികളിലെ മരുന്നുകളുടെ വില കുറച്ചിരിക്കുന്നത്.
What's Your Reaction?