ഇടുക്കിയിൽ സ്കൂൾ ബസ് കയറി മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് പ്ലേ സ്ക്കൂളിലെ തടിയമ്പാട് പറപ്പള്ളിയിലെ ഹെയ്സൽ ബെന്നാണ് മരിച്ചത്. സ്കൂൾ മുറ്റത്ത് കുട്ടികളെ ഇറക്കിയ ശേഷം ബസ് പിന്നോട്ട് എടുത്തപ്പോൾ കുട്ടി അടിയിൽപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
What's Your Reaction?