ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം;യു.എ.ഇ

May 7, 2025 - 14:23
 0
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം;യു.എ.ഇ

അബുദാബി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ പ്രതികരിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും, സംഘർഷം ലഘൂകരിക്കണമെന്നും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. അന്തർദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് നേരത്തെ യുഎഇ രം​ഗത്തെത്തിയിരുന്നു. ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യുഎഇ അറിയിച്ചിരുന്നു. ഭീകരവാദത്തെ എങ്ങനെയും തടയണം. ഹീനമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറ‍ഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow