ഇന്റർനാഷണൽ റോമിംഗ് വാലിഡിറ്റി കുറച്ച് ബി.എസ്.എൻ.എൽ
ഈ മാറ്റം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് പ്രവാസികളെയാണ്. ആധാർ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും സ്വന്തം ഇന്ത്യൻ ഫോൺ നമ്പറുകൾ നിലനിർത്തേണ്ട സാഹചര്യമുണ്ട്.
ഇന്റർനാഷണൽ റോമിംഗ് ഫെസിലിറ്റിയുമായി ബന്ധപ്പെട്ട റീചാർജ് പ്ലാനിൽ മാറ്റം വരുത്തി ബി.എസ്.എൻ.എൽ. 167 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് ലഭിച്ചിരുന്ന റോമിംഗ് വാലിഡിറ്റി ഒറ്റയടിക്ക് ഒരു മാസമായി കുറച്ചതാണ് പുതിയ മാറ്റം. ഈ മാറ്റം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് പ്രവാസികളെയാണ്. ആധാർ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും സ്വന്തം ഇന്ത്യൻ ഫോൺ നമ്പറുകൾ നിലനിർത്തേണ്ട സാഹചര്യമുണ്ട്. അതിനാൽ സിം കാർഡ് സജീവമായി സൂക്ഷിക്കുന്നത് പലർക്കും അനിവാര്യമാണ്. മൂന്ന് മാസത്തേക്ക് ലഭിച്ചിരുന്ന വാലിഡിറ്റി ഒരു മാസമായി ചുരുക്കിയതോടെ റോമിംഗ് നിലനിർത്താൻ കൂടുതൽ തവണ റീചാർജ് ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്ന് പ്രവാസികൾ പറയുന്നു. അതേസമയം മറ്റ് ടെലികോം ഓപ്പറേറ്റർമാരുമായി താരതമ്യം ചെയ്യുമ്പോൾ ബി.എസ്.എൻ.എല്ലിന്റെ നിരക്കുകൾ ഇപ്പോഴും കുറവാണെന്നതാണ് അധികൃതരുടെ വിശദീകരണം. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ പബ്ലിക് ഗ്രീവൻസ് (പി.ജി) പോർട്ടൽ വഴി പരാതി നൽകാമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
What's Your Reaction?