ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

Aug 14, 2026 - 08:46
 0
ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: റോഡരികിൽ അടുക്കിവെച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ കെ. അജീഷ് (36) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജീഷിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അജീഷ്. പി. ചന്ദ്രന്റെയും കേളോത്ത് മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രിക, സുഷമ (കോട്ടക്കടവ്).

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ സംസ്കരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow