ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു; സഹപാഠി അറസ്റ്റിൽ
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് മരിച്ചത്. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന സാവരിയയെ സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിയുമായ സദറുല്‍ അനം (23) ഉസ്‌ബെക്കിസ്ഥാനിൽ അറസ്റ്റിലായി. ഇരുവരും ഒരേ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്.
സാവരിയയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹം ഡൽഹിയിൽ എത്തിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സംഭവത്തിൽ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?