എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു

May 17, 2026 - 09:10
 0
എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകന്‍ മുഹമ്മദ് ഷംസാനാ (15)ണ് മരിച്ചത്. ശനി പകല്‍ 12.45 നാണ് സംഭവം. പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കുളി മുറിയില്‍ കയറിയ ഷംസാനെ ഉമ്മ പുറത്ത് നിന്ന് വിളിച്ചെങ്കിലും മറുപടിയൊന്നും വന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ഉമ്മ വാതില്‍ പൊളിച്ചു നോക്കി. അപ്പോള്‍ വെന്റിലേറ്ററില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ഷംസാന് ഉയർന്ന മാർക്ക് നേടാനായില്ലെന്നാണ് വിവരം. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. രണ്ടു വിഷയങ്ങളില്‍ എ പ്ലസ് നേടിയ ഷംസാന് ഒരു വിഷയത്തില്‍ എ ഗ്രേഡാണ് കിട്ടിയത്. മറ്റ് രണ്ടു വിഷയങ്ങളില്‍ ബി പ്ലസും ഒരു വിഷയത്തില്‍ സി പ്ലസുമാണ് ലഭിച്ചത്. മൂന്ന് വിഷയത്തില്‍ സി ഗ്രേഡാണ് നേടാനായത്. കെമിസ്ട്രിയില്‍ ഡി ഗ്രേഡാണ് ലഭിച്ചത്. ഞായര്‍ പകല്‍ ഒന്നിന് കാരാപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം രണ്ടിന് കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ഉമ്മ: ഫാത്തിമ, കൊണ്ടോട്ടി. സഹോദരങ്ങള്‍: പൈലറ്റ് പരിശീലനം നടത്തുന്ന സജ്‌മിൽ, ഫൗസാന്‍, അഫ്‌നാന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow