എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെയുണ്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: പറഞ്ഞ വാക്കുകൾ പാലിക്കുമെന്നും എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകി. ദുരിതബാധിതർക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
മാർച്ച് മുതൽ മുടങ്ങിക്കിടക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ പെൻഷൻ വിതരണം ഉടൻ പുനരാരംഭിക്കും. ഓണത്തിന് മുമ്പായി എല്ലാവർക്കും പെൻഷൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മംഗളൂരുവിലെ പ്രമുഖ മെഡിക്കൽ കോളേജുകളിൽ വിദഗ്ധ ചികിത്സ മുടങ്ങിക്കിടക്കുന്ന ദുരിതബാധിതർക്ക് ചികിത്സാ സൗകര്യം വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. എൻഡോസൾഫാൻ സെൽ യോഗങ്ങളുടെ നടപടികൾ എത്രയും വേഗം ആരംഭിക്കുമെന്നും ആദ്യ യോഗത്തിൽ താനും പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്ത് ക്ഷണിച്ചുവരുത്തിയ നിവേദക സംഘത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ബി. ശിവകുമാർ, മിസിരിയ ചെങ്കള, പി. ഷൈനി എന്നിവർ പങ്കെടുത്തു.
What's Your Reaction?