എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; ഫണ്ട് അനുവദിച്ചതിൽ സർക്കാറിനെ പ്രശംസിച്ച് പെയ്ഡ്

Aug 12, 2026 - 08:27
Aug 12, 2026 - 08:31
 0
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; ഫണ്ട് അനുവദിച്ചതിൽ സർക്കാറിനെ പ്രശംസിച്ച് പെയ്ഡ്

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമുള്ള സ്നേഹസാന്ത്വനം പദ്ധതിക്കും ദുരിതബാധിതരെ പരിചരിക്കുന്നവർക്കുള്ള ആശ്വാസകിരണം പദ്ധതിക്കും ഫണ്ട്  അനുവദിച്ച സംസ്ഥാന സർക്കാറിൻ്റെ നടപടിയെ പെയ്ഡ് ജില്ലാ പ്രസിഡൻ്റ് ടി. മുഹമ്മദ് അസ്ലം പ്രശംസിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള മുടങ്ങിക്കിടക്കുന്ന പെൻഷനും പരിചരിക്കുന്നവർക്കുള്ള സഹായധനവും മാസങ്ങളായി കുടിശ്ശികയായിരിക്കുകയായിരുന്നു. ഇവ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പെയ്‌ഡിൻറെ ജില്ലാ പ്രസിഡൻ്റ് മന്ത്രിമാരെ നേരിൽ കണ്ടും എം.എൽ.എമാർ മുഖേനയും ആവശ്യപ്പെട്ടിരുന്നു.

സാമൂഹ്യനീതി വകുപ്പുവഴിയാണ് കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. ഇവയാണ് മാസങ്ങളായി മുടങ്ങിക്കിടന്നത്.

സ്നേഹസാന്ത്വനം പദ്ധതിക്കായി 14.40 കോടി രൂപയും ആശ്വാസകിരണം പദ്ധതിക്കായി 64,76,400 രൂപയും സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ പട്ടികയിൽ നേരത്തേയുള്ളവർക്കും പുതുതായി ഉൾപ്പെടുത്തിയവർക്കും പെൻഷൻ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് അസ്ലം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow