ഉജ്വലബാല്യ പുരസ്‌കാര ജേതാവ് ഇഷാനയുടെ ചിത്രപ്രദര്‍ശനം ജൂൺ 26 മുതല്‍

Jun 13, 2026 - 13:36
 0
ഉജ്വലബാല്യ പുരസ്‌കാര ജേതാവ് ഇഷാനയുടെ ചിത്രപ്രദര്‍ശനം ജൂൺ 26 മുതല്‍

ഉദുമ: 2025-ലെ ഉജ്വലബാല്യ പുരസ്‌കാര ജേതാവായ ഇഷാന എസ് പാലിന്റെ ചിത്രപ്രദര്‍ശനം ജൂണ്‍ 26 മുതല്‍ 28 വരെ കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കും. ജൂണ്‍ 26ന് രാവിലെ 10 മണിക്ക് കാസറഗോഡ് ജില്ലാ കളക്ടര്‍ അർജ്ജുൻ പാണ്ഡ്യൻ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

‘നമസ്‌തേ കളക്ടര്‍’ പരിപാടിക്കിടെ താന്‍ വരച്ച കളക്ടറുടെ ചിത്രം സമ്മാനിച്ചപ്പോഴാണ് ഇഷാന പ്രദര്‍ശനത്തിന്റെ വിവരം കളക്ടറെ അറിയിക്കുകയും ഉദ്ഘാടനത്തിന് എത്തണമെന്ന ആഗ്രഹം പങ്കുവെക്കുകയും ചെയ്തത്. തുടര്‍ന്ന് കളക്ടര്‍ ഉദ്ഘാടകനായി പങ്കെടുക്കാന്‍ സമ്മതിക്കുകയായിരുന്നു.

ഉദുമ സ്വദേശികളായ ശിശുപാലന്റെയും രമ്യയുടെയും മകളായ ഇഷാന എസ് പാല്‍ ജി എച്ച് എസ് തച്ചങ്ങാടിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ജൂണ്‍ 26 മുതല്‍ 28 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് കാണാം.

What's Your Reaction?

like

dislike

love

funny

angry

sad

wow