'ഒപ്പരം' സംഗമത്തിൽ ഓർമ്മകൾ പുതുക്കി അമ്പലത്തറ ജി.വി.എച്ച്.എസ് പൂർവവിദ്യാർഥികൾ
അമ്പലത്തറ: ജി.വി.എച്ച്.എസ് അമ്പലത്തറയിലെ പഴയതലമുറ മുതൽ പുതിയതലമുറ വരെയുള്ള പൂർവവിദ്യാർഥികളുടെ സംഗമം 'ഒപ്പരം' എന്ന പേരിൽ സംഘടിപ്പിച്ചു. ബിസ്ലേരി ഇന്റർനാഷണലിന്റെ സി.ഇ.ഒ.യും സ്കൂളിലെ പൂർവവിദ്യാർഥിയുമായ ഡോ. ആഞ്ചലോ ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു.
പ്രീത ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത മുഖ്യാതിഥിയായി. സംഘാടകസമിതി കൺവീനർ മനോജ് കുമാർ സ്വാഗതവും ജോയിന്റ് കൺവീനർ സുരു കൊമ്പിച്ചടുക്കം നന്ദിയും രേഖപ്പെടുത്തി.
പഞ്ചായത്തംഗം കൃഷ്ണകുമാർ, പ്രധാനാധ്യാപകൻ പി.വി. രാജേഷ്, മുൻ അധ്യാപകനും പൂർവവിദ്യാർഥിയുമായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് ജയകുമാർ പി., വേണുഗോപാലൻ ചുണ്ണംകുളം, റിട്ട. മജിസ്ട്രേറ്റ് കരുണാകരൻ നിട്ടൂർ, രാജൻ മീങ്ങോത്ത്, സന്ധ്യ കലിക, പ്രസാദ് അമ്പലത്തറ എന്നിവർ സംസാരിച്ചു.
തുടർന്ന് പൂർവവിദ്യാർഥികളുടെ സ്കൂൾ ഓർമ്മകൾ പങ്കുവെക്കുന്ന അനുഭവചർച്ച, വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവയും നടന്നു.
സംഗമത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. രാജൻ മീങ്ങോത്ത് പ്രസിഡന്റായും സുരു കൊമ്പിച്ചടുക്കം, പത്മാവതി പി. എന്നിവർ വൈസ് പ്രസിഡന്റുമാരായും മനോജ് കുമാർ സെക്രട്ടറിയായും ശശി കെ.വി., പ്രകാശൻ മാസ്റ്റർ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും പ്രീത ടീച്ചർ ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു.
What's Your Reaction?