ഓട്ടോയിൽ കടത്തിയ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ.
കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന 18.240 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കൊടിയമ്മ പൂക്കട്ടയിലെ എം അബ്ദുൽ അസീസി (40)നെയാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി ജിജേഷ്, എസ് ഐ കെ ശ്രീജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ചന്ദ്രനും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കൊടിയമ്മ ജംഗ്ഷനിൽ ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസിനെ കണ്ട് ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടയിലാണ് അബ്ദുൾ അസീസ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?