ഹോസ്ദുർഗ് ഉപജില്ലാ കലോത്സവം: സംഘാടക സമിതി രൂപീകരണ യോഗം നാളെ

Jul 30, 2026 - 07:14
 0
ഹോസ്ദുർഗ് ഉപജില്ലാ കലോത്സവം: സംഘാടക സമിതി രൂപീകരണ യോഗം നാളെ

അമ്പലത്തറ: ഒക്ടോബർ 27 മുതൽ 31 വരെ അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 65-ാമത് ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചയ്ക്ക് 2.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ യോഗം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ, പ്രദേശത്തെ മുഴുവൻ കലാസ്നേഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow