ഓട്ടോയിൽ മറന്നുവെച്ച പണമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

Jun 6, 2026 - 16:35
 0
ഓട്ടോയിൽ മറന്നുവെച്ച പണമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

മാവുങ്കാൽ: ഓട്ടോയിൽ യാത്രയ്ക്കിടെ മറന്നുവെച്ച പണമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ബി.എം.എസ് കോട്ടപ്പാറ യൂണിറ്റിലെ ഓട്ടോ ഡ്രൈവർ വെള്ളൂട കാനത്തിലെ ശ്രീജിത്താണ് സത്യസന്ധതയുടെ മാതൃകയായത്.

ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടേക്ക് വാടകയാത്ര പോയി മടങ്ങിവരുന്നതിനിടെ, കുന്നുമ്മലിൽ നിന്ന് മാവുങ്കാലിലേക്ക് ഓട്ടോയിൽ യാത്ര ചെയ്ത മാവുങ്കാൽ സഹകരണ ബാങ്ക് മാനേജർ ബിന്ദു പണമടങ്ങിയ പേഴ്സ് ഓട്ടോയിൽ മറന്നുവെക്കുകയായിരുന്നു.

യാത്രക്കാരിയുടെ കഴുത്തിൽ ഐഡി കാർഡ് ഉണ്ടായിരുന്നതും അവർ മാവുങ്കാൽ സഹകരണ ബാങ്കിന് മുന്നിൽ ഇറങ്ങിയതും ശ്രീജിത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഉടൻ ബാങ്കിലെത്തി പേഴ്സ് ഉടമയായ ബിന്ദുവിനെ കണ്ടെത്തി സുരക്ഷിതമായി തിരികെ കൈമാറി.

സംഭവസമയത്ത് ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വാഴക്കോടും ഒപ്പമുണ്ടായിരുന്നു. ശ്രീജിത്തിന്റെ സത്യസന്ധതയെ സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരും അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow