ഓട്ടോയിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

Jun 16, 2026 - 16:54
 0
ഓട്ടോയിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

കുമ്പള: ഓട്ടോയിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വളപ്പിൽ ഹൗസിലെ സായന്ത് (29), കാസർകോട് കടപ്പുറം വടക്കേവീട്ടിൽ ലാലു (46) എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെ കുമ്പള ജുമാ മസ്ജിദിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംശയാസ്പദമായി എത്തിയ ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 0.260 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കുമ്പള എസ്.ഐ പി.പി ഷമീലും സംഘവും നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow