കടൽത്തീരത്ത് കളിക്കുകയായിരുന്ന ആറുവയസുകാരൻ മുങ്ങിമരിച്ചു
കാസർഗോഡ്: മഞ്ചേശ്വരത്ത് കടൽത്തീരത്ത് കളിക്കുകയായിരുന്ന ആറുവയസുകാരൻ മുങ്ങിമരിച്ചു. കർണാടക സ്വദേശിയായ ഫൈസാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
ഹൊസബെട്ടുവിലെ ബന്ധുവീട്ടിൽ വിരുന്നിനായി എത്തിയിരുന്ന ഫൈസാൻ, മറ്റ് മൂന്ന് കുട്ടികളോടൊപ്പം കടലിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി നാല് കുട്ടികളെയും കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഫൈസാന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
What's Your Reaction?