കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി കഴുത്തറുത്തു മരിച്ചു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി കഴുത്തറുത്ത് മരിച്ച നിലയിൽ. വയനാട് കണിച്ചിറ സ്വദേശി ജിൽസനാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസൺ ജയിലിലായത്. മുൻപും ജിൽസൺ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്ന് കൗൺസിലിങ് അടക്കം നൽകിയിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ജയിലിൽ കഴിയുകയാണ്. തിങ്കളാഴ്ച രാത്രി പുതപ്പു മൂടിയാണ് കഴുത്തിൽ കത്തികൊണ്ട് പരിക്കേൽപ്പിച്ചത്. രക്തം ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?