ലോഡ്ജിൽ നടത്തിയ റെയ്ഡിൽ എംഡി എം എ യുമായി യുവതിയും,യുവാവും അറസ്റ്റിൽ

Dec 2, 2025 - 09:14
 0
ലോഡ്ജിൽ നടത്തിയ റെയ്ഡിൽ എംഡി എം എ യുമായി യുവതിയും,യുവാവും അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ താവക്കരയിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ എംഡി എം എ യൂ മായി യുവതീയുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂർ കയ്യിൽ മരക്കാർ കണ്ടി ചെറിയനാട് ഹൗസിലെ സി എച്ച് ആരിഫ്(41), മരക്കാർ കണ്ടി പടിഞ്ഞാറേ വീട്ടിൽ അപർണ അനീഷ്(25) എന്നിവരെയാണ് കണ്ണൂർ ടൗൺ എസ് ഐ വി വി ദീപ്തിയും, സംഘവും അറസ്റ്റ് ചെയ്തത്. താവക്കരയിലെ സ്കൈ പാലസ് ഹോട്ടലിലെ മുറിയിൽ തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്നാണ് എസ് ഐയും സംഘവും ലോഡ്ജിൽ എത്തിയത്. പോലീസ് എത്തുമ്പോൾ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മുട്ടിവിളിച്ചപ്പോൾ വാതിൽ തുറന്നെങ്കിലും പോലീസിനെ കണ്ടതോടെ അടക്കുവാൻ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം ബലംപ്രയോഗിച്ച് വാതിൽ തള്ളി തുറന്നാണ് മുറിക്ക് അകത്ത് കടന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത തുടർന്ന് നടത്തിയ പരിശോധനയിൽ 2.94 ഗ്രാം കഞ്ചാവും, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow