കമ്മാടം മിഫ്താഹുൽ ഉലൂം മദ്രസ്സ വാർഷികാഘോഷവും, പൊസോട്ട് തങ്ങൾ അനുസ്മരണവും നടന്നു

May 23, 2026 - 09:00
 0
കമ്മാടം മിഫ്താഹുൽ ഉലൂം മദ്രസ്സ വാർഷികാഘോഷവും, പൊസോട്ട് തങ്ങൾ അനുസ്മരണവും നടന്നു

പരപ്പ: കമ്മാടം സുന്നി ജമാഅത്ത്, മിഫ്താഹുൽ ഉലൂം മദ്രസ്സയുടെ 15-ാമത് വാർഷികാഘോഷവും, ഖാസി ഉമറുൽ ഫാറൂഖ് തങ്ങൾ പൊസോട്ട് അനുസ്മരണവും നടന്നു. പരിപാടി ജമാഅത്ത് പ്രസിഡന്റ് ഹുസൈൻ തങ്ങളുടെ അധ്യക്ഷതയിൽ ഇമാം യഹ്ഖൂബ് ഫാളിലി എടക്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ നൂറാനി, അബ്ദുൽ അസീസ് ലത്തീഫി, അഹമ്മദ് മുബഷീർ മിസ്‌വാഹി, അബ്ദുല്ലത്തീഫ് ദാരിമി, ഹസ്സൻകുഞ്ഞി ബാനം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബുർദ മജ്‌ലിസിന് സയ്യിദ് അസ്ഹർ തങ്ങൾ കണിയ നേതൃത്വം നൽകി. ബാനം യൂസുഫ് സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow