കശുവണ്ടി പെറുക്കാൻ പോയ വയോധികനെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കശുവണ്ടി പെറുക്കാൻ പോയ വയോധികനെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഉദയഗിരി ആലക്കോട് സ്വദേശിയും കാറടുക്ക പഞ്ചായത്തിലെ നെച്ചിപ്പടുപ്പ് നീരോളിപ്പാറയിൽ താമസക്കാരനുമായ എഡി ദേവസ്യ (72) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ദേവസ്യ തോട്ടത്തിലേക്ക് പോയതായി പറയുന്നു. പിന്നീട് സന്ധ്യാസമയത്ത് അതുവഴി എത്തിയ നാട്ടുകാർ ദേവസ്യയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും പൂർത്തിയായതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.
ഭാര്യ എൽസി. മകൻ ജിൻസ് സെബാസ്റ്റ്യൻ കർണാടകയിലെ ചിക്കമംഗളൂരുവിൽ താമസിക്കുന്നു. അവിടേക്ക് പോയിരുന്ന ദേവസ്യ രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. മരുമകൾ സോണിയ. സഹോദരൻ തോമസ് ആമക്കോട്.
What's Your Reaction?