കാഞ്ഞങ്ങാട് ‘കസ്തൂരിമാൻ’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു; അഭിനേതാക്കളെയും വിദ്യാർത്ഥികളെയും ആദരിച്ചു
കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സർഗാത്മക ജീവിതം ആവിഷ്കരിക്കുന്ന ‘കസ്തൂരിമാൻ’ ഡോക്യുമെന്ററി സിനിമയുടെ പ്രദർശനം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കവിയും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ദുബായ് അഗേറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രമോദ് പുറവങ്കരയാണ് നിർമ്മിച്ചത്.
സിനിമാ പ്രദർശനത്തിന് ശേഷം നടന്ന ആദരിക്കൽ ചടങ്ങിൽ ഹെഡ്മാസ്റ്റർ പി. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുരളി വടയക്കളം പി. കുഞ്ഞിരാമൻ നായരുടെ വേഷമണിഞ്ഞു.
ഡോക്യുമെന്ററിയിൽ അഭിനയിച്ച അധ്യാപകരായ പ്രിയ മാവിലകണ്ടോത്ത്, രാകേഷ് ക്ലായിക്കോട്, പ്രേമ ടീച്ചർ, ഗീത ടീച്ചർ, സുരേഷ് മാസ്റ്റർ എന്നിവരെയും വിദ്യാർത്ഥികളായ അമർനാഥ്, മീര ഗോവിന്ദ് രാജ്, തേജ് ദേവ്, മിഥുൻ കെ., മിഥുൻ രാജ്, ശ്രീഹരി കെ.വി., സാരംഗ് എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പ്രിയ മാവിലകണ്ടോത്ത് സ്വാഗതവും രാകേഷ് ക്ലായിക്കോട് നന്ദിയും പറഞ്ഞു.
What's Your Reaction?