കാണാതായ വീട്ടമ്മയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്

Jun 19, 2026 - 10:39
 0
കാണാതായ വീട്ടമ്മയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്

കാസർഗോഡ്: ചെങ്കള പഞ്ചായത്തിലെ പാടി അതൃക്കുഴിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്തുന്നതിനായി വിദ്യാനഗർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അതൃക്കുഴി സ്വദേശിയായ വിനയന്റെ ഭാര്യ ലക്ഷ്മിയെയാണ് 2026 മെയ് 20-ന് പുലർച്ചെ 2 മണിയോടെ വീട്ടിൽ നിന്ന് കാണാതായത്.

സംഭവത്തിൽ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ യുവതിയെ കണ്ടെത്താനായിട്ടില്ല. വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങൾ ഫലപ്രദമാകാതിരുന്നതിനെ തുടർന്നാണ് പൊതുജനങ്ങളുടെ സഹായം തേടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ലക്ഷ്മിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിദ്യാനഗർ പോലീസ് ഇൻസ്പെക്ടറെ 94979 70103 എന്ന നമ്പറിലോ എസ്.ഐ വിജയൻ മേലത്തിന്റെ 94957 76607 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow