കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
കാസർകോട്: കാറിൽ കടത്തുകയായിരുന്ന എംഡി എം എയും, കഞ്ചാവുമായി ബദിയഡുക്ക പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബദിയഡുക്ക പെർഡാല ചന്നാറക്കട്ട ഹൗസിലെ രഞ്ജിത്ത് റായി(36), ദക്ഷിണ കന്നട സുള്ളിയ ആലട്ടി സംഗം നിലയത്തിലെ എസ് വി പൂജിത് സാഗർ(29) എന്നിവരെയാണ് ബദിയഡുക്ക പോലീസ് ഇൻസ്പെക്ടർ ആർ പി അനൂപ് കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം ആറര മണിയോടെ ബദിയഡുക്ക-മുള്ളേരിയ റോഡിലെ കന്യാന കൺവെൻഷൻ സെന്ററിന് സമീപത്തു നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഘം പിടിയിലായത്. കാറിൽ നിന്നു 95.89 ഗ്രാം കഞ്ചാവും, 0.36 ഗ്രാം എംഡിഎംഐയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
What's Your Reaction?