കർഷകർക്ക് കൈത്താങ്ങായി മടിക്കൈയിൽ ഞാറ്റുവേലച്ചന്ത
മടിക്കൈ: മടിക്കൈ കൃഷി ഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. കൃഷി ഭവനോട് ചേർന്ന് ഒരുക്കിയ ഞാറ്റുവേലച്ചന്തയിൽ വിവിധയിനം വിത്തുകൾ, തൈകൾ, നടീൽ വസ്തുക്കൾ എന്നിവ കർഷകർക്ക് ലഭ്യമാക്കി. പെരിയ കാർഷിക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ നടീൽ വസ്തുക്കളും ഉൽപ്പാദനോപാദികളും ചന്തയിൽ വിതരണം ചെയ്തു. പ്രാദേശിക കർഷകർ ഉൽപ്പാദിപ്പിച്ച മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജ്യോതി നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ എം. പുഷ്പാവതി, കെ.വി. ബാലൻ, കൃഷി അസിസ്റ്റന്റുമാരായ ഇ.വി. ശ്രീജ, കെ.വി. വിമിത എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സി. പ്രമോദ് കുമാർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സി.വി. പ്രിയ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന കർഷകസഭ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം. രാജൻ അധ്യക്ഷത വഹിച്ചു. കാർഷിക യന്ത്രോപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക ഹെൽപ് ഡെസ്കും കർഷകസഭയിൽ സജ്ജീകരിച്ചിരുന്നു.
What's Your Reaction?