സവർക്കർ ക്വിസ് വിവാദം: അധ്യാപകന്റെ സസ്‌പെൻഷൻ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ-മന്ത്രി
കാസർകോട്: സവർക്കറെക്കുറിച്ചുള്ള സ്വാതന്ത്ര്യദിന ക്വിസിൽ വിവാദമായ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തത് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും മന്ത്രി പറഞ്ഞു.
ക്വിസിൽ വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത് അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യദിന ക്വിസ് വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെട്ട ഔദ്യോഗിക പരിപാടിയല്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന അധ്യാപകർ അച്ചടക്കവും നിലവിലുള്ള ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്നും കാസർകോട് മാധ്യമപ്രവർത്തകരോട് മന്ത്രി വ്യക്തമാക്കി.
What's Your Reaction?