കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5 ബുധൻ) അവധി.
കാസർകോട്: കേന്ദ്ര കാലാവസ്ഥ കുപ്പ് കാസർഗോഡ് ജില്ലയിൽ ഇന്ന് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴയിൽ ജില്ലയിൽ പലയിടങ്ങളിലും ജലാശയങ്ങൾ കര കവിഞ്ഞൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മുൻകരുതൽ നടപടിയായും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ തിരഞ്ഞെടുത്ത എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5 ബുധൻ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, ഐ.സി.എസ്.ഐ., സി.ബി.എസ്.ഐ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ മറ്റ് മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല -പൊതു പരീക്ഷകൾക്കും മാറ്റമുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു
What's Your Reaction?