കാസർകോട്ടുകാരി നിഷാ അമാനുള്ളയ്ക്ക് ഓസ്ട്രേലിയയിൽ ദേശീയ അംഗീകാരം.
കേരള നിയമസഭ സ്പീക്കർ ആയിരുന്ന കെഎം സിതി സാഹിബിന്റെ സഹോദരൻ ഡോക്ടർ കെ എം മുഹമ്മദിന്റെയും പേരക്കുട്ടിയാണ്.
കാസർകോട്: ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിലെ (എബിസി) എൻജിനീയറിങ് മാനേജരായ നിഷ അമാനുള്ളയ്ക്ക് ഓസ്ട്രേലിയയുടെ ദേശീയതലത്തിലുള്ള വുമൺ ഇൻ ഡിജിറ്റൽ അവാർഡ് 2025-ഒന്നാം സ്ഥാനം ലഭിച്ചു. രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്ന ഈ പുരസ്കാരം ബ്രിസ്ബെനിൽ നടന്ന ചടങ്ങിൽ നിഷ ഏറ്റുവാങ്ങി. നിലവിൽ എറണാകുളം കളമശ്ശേരിയിൽ സ്ഥിരത താമസമാക്കിയ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് മുൻ സംസ്ഥാന ഡയറക്ടർ അമാനുള്ളയുടെയും, സാമൂഹ്യപ്രവർത്തക സീനത്ത് ബാനുവിന്റെയും മകളാണ് ഈ ടെക്കി. കാസർകോടിന്റെ പൈതൃകം പേറുന്ന കുടുംബാംഗമാണ് നിഷ. പൗരപ്രമുഖനായിരുന്ന മാഹിൻ കളനാടിന്റെയും, കേരള നിയമസഭ സ്പീക്കർ ആയിരുന്ന കെഎം സിതി സാഹിബിന്റെ സഹോദരൻ ഡോക്ടർ കെ എം മുഹമ്മദിന്റെയും പേരക്കുട്ടിയാണ്. കൂടാതെ പൗരമുഖ്യനും, വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന എംസി മമ്മി മൊഗ്രാലിന്റെയും, സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന മുഹമ്മദ് ഷെറൂലിന്റെയും പേരക്കുട്ടിയുടെയും മകളാണ് നിഷ. അന്താരാഷ്ട്ര കോർപ്പറേഷനായ വൈസ് ടെക് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ജമാലുദ്ദീൻ ഏറാത്താണ് നിഷയുടെ ഭർത്താവ്. മക്കളായ നിഷിൻ സൗസാബ്, ഇഷാൻ സുഐം എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലാണ് ഇവർ താമസിക്കുന്നത്. ഓസ്ട്രേലിയൻ ഡിജിറ്റൽ രംഗത്ത് ഈ കാസർകോട്ടുകാരി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.
What's Your Reaction?